എറണാകുളം: കൂത്താട്ടുകുളം നഗരസഭയിൽ ഇടതുപക്ഷത്തിന് ഭരണം നഷ്ടമായതായി റിപ്പോർട്ട്. എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് ഇടതിന് ഭരണം നഷ്ടമായത്.
അതേസമയം സിപിഎം വിമത കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത് എന്നാണ് ലഭിക്കുന്ന വിവരം.
താൻ പ്രവര്‍ത്തിച്ച പാര്‍ട്ടി തന്നെ ചതിച്ചെന്നും മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നും അവിശ്വാസ പ്രമേയം പാസായശേഷം കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
