കായലോട് ആൾക്കൂട്ട അതിക്രമത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിനെതിരെ  കേസെടുക്കില്ല 

JUNE 22, 2025, 2:43 AM

തിരുവനന്തപുരം : കായലോട് ആൾക്കൂട്ട അതിക്രമത്തെ തുടർന്ന് ജീവനൊടുക്കിയ യുവതിയുടെ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല.

യുവാവിനെതിരെയുള്ള ആരോപണങ്ങൾ നിലവിലെ കേസിനൊപ്പം അന്വേഷിക്കും. 

കഴിഞ്ഞ മൂന്നര വർഷമായി സൗഹൃദമുളള യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകൾ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമർശമില്ല.

vachakam
vachakam
vachakam

യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിൻറെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. 

മരണത്തിൽ റഹീസ് ഉത്തരവാദിയല്ലെന്നാണ് കുറിപ്പിൽ പറയുന്നത്. പ്രത്യേകം കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam