നിതിൻ രാജിൻ്റെ മരണം: ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന്  വിദ്യാർത്ഥികൾ

APRIL 14, 2026, 4:35 AM

കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ കുറ്റാരോപിതനായ അധ്യാപകൻ ഡോ. എം കെ റാമിനെ പുറത്താക്കുന്നത് വരെ ക്ലാസുകൾ ബഹിഷ്‌കരിക്കുന്നത് തുടരുമെന്ന് ആവർത്തിച്ച് വിദ്യാർത്ഥികൾ.

'നിതിൻ രാജിന്റെ മരണം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഇതുവരെയും മാനേജ്‌മെന്റ് ഞങ്ങളുമായി ഗൗരവകരമായ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല.

പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അവർ പ്രതികരിച്ചിട്ടില്ല. ഇപ്പോൾ ഒരു ചർച്ചയ്ക്ക് എന്ന പേരിൽ അയച്ചതും തീരുമാനമെടുക്കാൻ കഴിയാത്തയാളെയാണ്.

vachakam
vachakam
vachakam

കറുത്ത നിറമുള്ള റാം സാർ എങ്ങനെ നിറത്തിന്റെ പേരിൽ നിതിനെ അധിക്ഷേപിക്കും എന്നാണ് ഈ സാർ ചോദിക്കുന്നത്. അങ്ങനെയുള്ളവരുമായി സംസാരിച്ചിട്ട് കാര്യമില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam