നിലമ്പൂർ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി

JUNE 26, 2025, 6:32 AM

മലപ്പുറം : നിലമ്പൂർ നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങിയതായി റിപ്പോർട്ട്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വാണിയമ്പുഴയിലെത്തിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം. 

ഇവർ പോയ ഡിങ്കി ബോട്ട് തകരാറിലായതോടെയാണ് മടങ്ങി വരാൻ കഴിയാതായത്. പൊലീസ്, ഫയര്‍ഫോഴ്‌സ് വനംവകുപ്പ് ഉദ്യോഗസ്ഥരും കുടുങ്ങിക്കിടക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടില്‍ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്. 

അതേസമയം ഇവർ വാണിയമ്പുഴ ആദിവാസി നഗറിലേക്ക് പോയ രണ്ട് ബോട്ടുകളുടെയും എന്‍ജിന്‍ തകരാറിലായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam