ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ നവവധുവായ ഫാത്തിമ ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണത്തിനെതിരെ രൂക്ഷ വിമർശനവുമായി കുടുംബം. കേസിൽ പ്രതികളായവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിന്റെ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അമ്പത് ദിവസത്തിലേറെയായിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഈ കാലതാമസം പ്രതികൾക്ക് മുൻകൂർ ജാമ്യം നേടാൻ അവസരമൊരുക്കുന്നതാണെന്നും അവർ ആരോപിച്ചു.
ആഭ്യന്തരമന്ത്രി പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അതിന് അനുസരിച്ചുള്ള നടപടികൾ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് കുടുംബത്തിന്റെ വിമർശനം.
സ്ത്രീധന പീഡനവും ഭർതൃവീട്ടിലെ മാനസിക പീഡനവും സഹിക്കാനാകാതെയാണ് പല്ലന സ്വദേശിനിയായ ഫാത്തിമ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ഉടൻ നിയമനടപടി സ്വീകരിച്ച് അറസ്റ്റ് രേഖപ്പെടുത്തണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവച്ചു.
അതേസമയം, കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ആവശ്യമായ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
