ശബരിമല നെയ്യ് ഇടപാട്: മിൽമയിൽ നടന്നത് അസാധാരണ നീക്കങ്ങൾ 

AUGUST 3, 2026, 11:55 PM

കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ   നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ മിൽമയിൽ നടന്നത് അസാധാരണ നീക്കങ്ങളെന്ന വിവരമാണ് പുറത്ത് വരുന്നത്. 

vachakam
vachakam
vachakam

സ്വയം വില നിശ്ചയിച്ച് തിരുവനന്തപുരം മിൽമ യൂണിയൻ ഏകപക്ഷീയമായി നെയ്യ് നൽകാമെന്ന് ദേവസ്വം ബോർഡിന് കത്ത് നൽകിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

എംഡി അറിയാതെ ബോർഡ് യോഗം പോലും ചേരാതെ ആയിരുന്നു നടപടി. നെയ്യ് ഒരു ലിറ്ററിന് 510 രൂപ നിരക്കിൽ നൽകാമെന്ന് കത്ത് നൽകിയത് പി എസ് പ്രശാന്തിന്. ജൂണിൽ നൽകിയ കത്തിന് ജൂലൈയിൽ ദേവസ്വം ബോർഡ് അംഗീകാരം നൽകി. കരാറായി 53 ദിവസത്തിനു ശേഷമാണ് നെയ്യ് ഇടപാട് മിൽമ ബോർഡിൽ ചർച്ചയ്ക്ക് വച്ചതെന്ന വിവരവും പുറത്തുവരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam