തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കെഎസ്ഇബിക്ക് കീഴിലുള്ള അഞ്ച് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകൾക്കും തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിനും കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമിനുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കല്ലാർകുട്ടി, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, കുറ്റ്യാടി ഡാമുകളിൽ നിന്ന് നിശ്ചിത അളവിൽ നിയന്ത്രിതമായി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. അതേസമയം, ഇരട്ടയാർ ഡാമിൽ റെഡ് അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും ഷട്ടറുകൾ ഇതുവരെ തുറന്നിട്ടില്ല.
ഡാമുകളുടെ ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഡാമുകളുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
