തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടൻ ധനുഷ് പ്രവേശിക്കുമെന്ന ഊഹാപോഹങ്ങൾക്കിടെ, ചെന്നൈയിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് അദ്ദേഹം തന്റെ ആരാധക കൂട്ടായ്മയിലെ മൂവായിരത്തിലധികം വനിതാ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. താരത്തിന്റെ ചിത്രങ്ങളും ബാനറുകളും കൊണ്ട് വേദി അലങ്കരിച്ചിരുന്നു.
ധനുഷ് ഫാൻസ് ക്ലബ്ബിന്റെ പേര് 'ധനുഷ് നർപണി ഇയക്കം' (ധനുഷ് ക്ഷേമ പ്രസ്ഥാനം) എന്ന് ഔദ്യോഗികമായി മാറ്റിയതിനു ശേഷമാണ് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്. ഒക്ടോബർ 14-ന് കോയമ്പത്തൂരിൽ നടന്ന ഭാരവാഹികളുടെ യോഗത്തിലാണ് ആരാധകക്കൂട്ടായ്മയുടെ പേര് മാറ്റാൻ തീരുമാനിച്ചത്. ധനുഷ് കൈകൂപ്പി നിൽക്കുന്ന ചിത്രമടങ്ങിയ ഒരു പുതിയ ലോഗോയും സംഘടന പുറത്തിറക്കി.
ആരാധകക്കൂട്ടായ്മയെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമിടുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റുന്നത് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിനുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്നാണ് പൊതുവെയുള്ള അഭ്യൂഹം. ഇതിനിടെ, തമിഴ്‌നാട്ടിൽ സിനിമാ താരങ്ങളെ ഉപയോഗിച്ച് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷനും എം.പി.യുമായ മണിക്കം ടാഗോർ ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി.യുടെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ഡി' ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി.ക്ക് വേണ്ടി ഒരു സിനിമാ താരത്തെ മുന്നിൽ നിർത്താനാണ് അവർ ആഗ്രഹിക്കുന്നതെന്ന് മണിക്കം ടാഗോർ ചൂണ്ടിക്കാട്ടി. എ.ഐ.എ.ഡി.എം.കെ.യെ ഇതിനകം അവസാനിപ്പിക്കുകയും രജനികാന്തിനെ ഉപയോഗിച്ച് ഒരു പാർട്ടി രൂപീകരിക്കാൻ ശ്രമിക്കുകയും ചെയ്ത ബി.ജെ.പി., ഇപ്പോൾ അണ്ണാമലൈയോട് പുതിയൊരു സംഘടന രൂപവത്കരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതെല്ലാം അമിത് ഷായുടെ ആശയങ്ങളിലേക്ക് ചായുന്നവയാണെന്നും ധനുഷിന്റെ പേര് നേരിട്ട് പരാമർശിക്കാതെ മണിക്കം ടാഗോർ പറഞ്ഞു.
കഴിഞ്ഞ ജൂലൈയിൽ തിരുവള്ളൂരിൽ നടന്ന ഒരു പരിപാടിയിൽ, ആരാധകർ സിനിമാ സംബന്ധമായ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ധനുഷ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ധനുഷ് രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹി സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സംഭവങ്ങളെല്ലാമാണ് താരം രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന അഭ്യൂഹങ്ങൾക്ക് ശക്തി നൽകിയത്. എന്നിരുന്നാലും, ധനുഷ് ഇതുവരെ ഇക്കാര്യത്തിൽ ഒരു ഔദ്യോഗിക നിലപാടും വ്യക്തമാക്കിയിട്ടില്ല.
English Summary: Actor Dhanush met with over 3,000 female fans amidst rumors of his political entry in Tamil Nadu. The meeting took place at a private engineering college in Chennai, adorned with the stars images and banners. The speculation intensified after his fan club was officially renamed Dhanush Narpani Iyakkam or Dhanush Welfare Movement on October 14. Tamil Nadu Congress President and MP Manickam Tagore alleged that BJP is initiating Operation D in the state to increase political influence using film stars, without directly naming Dhanush. Dhanush had previously urged his fans to engage in welfare activities, and reports of his recent Delhi visit to meet political leaders further fueled these rumors.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Tamil Nadu Politics, Dhanush, Tamil Nadu, Indian Politics, South Indian Cinema
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
