കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം സെപ്റ്റംബറിൽ ചേരും.
സെപ്റ്റംബർ 13,14,15 തീയതികളിൽ കോഴിക്കോടാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. പാർട്ടിയുടെ രാഷ്ട്രീയ ഉള്ളടക്കവും പ്രത്യശാസ്ത്രപരമായ ഉൾക്കരുത്തും വീണ്ടെടുക്കുക, സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുക, സിപിഎമ്മിനെ അടിമുടി പുതുക്കി ശക്തിപ്പെടുത്തുക എന്നിവയാണ് വിശാല സംസ്ഥാന കമ്മിറ്റിയിലൂടെ ലക്ഷ്യമിടുന്നത്.
പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ മുഹമ്മദ് റിയാസിനെയും ജനറൽ കൺവീനറായി പാർട്ടി ജില്ലാ സെക്രട്ടറി എം.മെഹബൂബിനെയും തിരഞ്ഞെടുത്തു.സെപ്റ്റംബർ 15-ന് സമാപന ദിവസത്തിൽ കോഴിക്കോട് ബീച്ചിൽ ഒരു ലക്ഷം പേരെ അണിനിരത്തിക്കൊണ്ടുള്ള കൂറ്റൻ റാലിയും സംഘടിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
