സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന

AUGUST 3, 2026, 10:11 PM

തിരുവനന്തപുരം: ചികിത്സ കഴിഞ്ഞിട്ടും ഏറ്റടുക്കാൻ ആളില്ലാത്തതിനാൽ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ എണ്ണത്തിൽ വർധന.സംസ്ഥാനത്തെ എല്ലാ മാനസികാരോഗ്യ കേന്ദ്രത്തിലും ഇത്തരത്തിൽ ഏറ്റെടുക്കാൻ ആളില്ലാതെ നിരവധി പേരുണ്ട്.പേരൂർക്കട മാത്രം ഇത്തരത്തിൽ അനാഥത്വം അനുഭവിച്ചു കഴിയുന്നത് 55 പേരാണ്. 

പലവട്ടം ഇവിടെ ബന്ധുക്കളെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ബന്ധുക്കൾ പലരും രോഗികളുമായി ചികിത്സയ്ക്ക് എത്തിച്ചപ്പോൾ നൽകിയത് തെറ്റായ മേൽവിലാസമാണ്. അതുകൊണ്ടുതന്നെ ബന്ധുക്കളെ കണ്ടെത്തുക അസാധ്യമാണ്.

പരാതികളുടെ പശ്ചാത്തലത്തിൽ ജൂലൈ 18ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വസന്ത ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇവിടെ സന്ദർശിച്ചിരുന്നു. എന്നെങ്കിലും ആരെങ്കിലും ഒരാൾ തങ്ങളെ തേടിവരുമെന്ന പ്രതീക്ഷയിലാണ് രോഗം ഭേദമായവർ ഇപ്പോഴും ഈ മതിൽക്കെട്ടിനുള്ളിൽ കഴിയുന്നത്.

vachakam
vachakam
vachakam

ഒരിക്കൽ മനസിന്റെ താളം ഒന്ന് തെറ്റിയതാണ്, സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടും കുടുംബത്തിനും ബന്ധുക്കൾക്കും വേണ്ടാതായി. പോകാനൊരു ഇടമില്ലാതായതോടെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുമരുകൾക്കുള്ളിലാണ് ഇപ്പോഴും അവരുടെ ജീവിതം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam