തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി.
160 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത്. ഇതോടെ വില 1,05,600 ലേക്ക് താഴ്ന്നു.കഴിഞ്ഞ ദിവസം 1,05,760 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 13,200 രൂപയും ഇന്ന് വിലയുണ്ട്. കഴിഞ്ഞ ദിവസം 13,220 രൂപയായിരുന്നു നിരക്ക്.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഒന്നര ലക്ഷം രൂപയിലേക്ക് സ്വര്‍ണവില ഉടനെത്തുമെന്നും വിദഗ്ധരുടെ പ്രവചനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും നിലവില്‍ വലിയ കുതിപ്പില്ലാതെ തുടരുകയാണ് പൊന്ന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
