കാരന്തൂർ: മർകസ് സാനവിയ്യ വിദ്യാർത്ഥി യൂണിയൻ ഇഹ്‌യാഉസ്സുന്നയുടെ 2025 -26 വർഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പി.ജി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക പുനഃസംഘടനാ കൗൺസിലിൽ ബശീർ സഖാഫി കൈപ്പുറമാണ് പുതിയ യൂണിയൻ നേതൃത്വത്തെ പ്രഖ്യാപിച്ചത്. വിപിഎം ഫൈസി വില്യാപ്പള്ളി കൗൺസിൽ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികൾ: അഹമ്മദ് നസീം എളമരം (ചെയർമാൻ), മുഹമ്മദ് ശറഫ് കാവനൂർ (ജനറൽ കൺവീനർ), മുഹമ്മദ് അലിഫ് കൊല്ലം (ഫിനാൻസ് കൺവീനർ), അബ്ദുൽ ബാസിത്ത് തോട്ടശ്ശേരിയറ, അബ്ദുൽ വാഹിദ് കൊടശ്ശേരി, മുഹമ്മദ് ജവാദ് മലയമ്മ, സിയാദ് വള്ളിക്കുന്ന് (കൺവീനർമാർ).
ചടങ്ങിൽ ആശിഫ് താനാളൂർ സ്വാഗതവും മുഹമ്മദ് ശറഫ് കാവനൂർ നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്