തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് ഇറങ്ങണമെന്ന് ദേശീയ നേതൃത്വം

FEBRUARY 23, 2026, 9:52 PM

കൊച്ചി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ പരമാവധി സീറ്റുകൾ ട്വൻ്റി- 20യ്ക്ക് വിട്ടു നൽകാൻ എൻഡിഎ. ആറ് മുതൽ എട്ടു സീറ്റിൽ വരെ എറണാകുളം ജില്ലയിൽ ട്വൻ്റി- 20 മത്സരിക്കും.

തൃപ്പൂണിത്തുറയിൽ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ബിജെപി വോട്ടുകൾക്കൊപ്പം ട്വൻ്റി- 20 വോട്ടുകൾ സമാഹരിക്കാനായാൽ ജയം ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ദേശീയ നേതൃത്വത്തോട് സാബു ജേക്കബ് തീരുമാനം അറിയിച്ചിട്ടില്ല.

നിയമസഭയിലേക്ക് മത്സരിക്കാൻ കേന്ദ്ര മന്ത്രിയും ഒരുങ്ങുന്നുവെന്ന് വിവരം. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബിജെപി സ്ഥാനാർഥി ആകും.

vachakam
vachakam
vachakam

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കാൻ ഒരുങ്ങുകയാണ്. മാർച്ച് ആറിന് കൊച്ചിയിൽ മോദിയെത്തും. എൻഡിഎയുടെ പ്രകടന പത്രിക മോദി അന്ന് പുറത്തിറക്കും. മതമേലധ്യക്ഷന്മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. മോദിയുടെ വരവോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമിടാനാണ് ബിജെപി നീക്കം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam