പേര് മാറ്റം പരിഗണിച്ചില്ല; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ വീണ്ടും ഹൈക്കോടതിയിലേക്ക്

APRIL 4, 2026, 11:17 PM

കൊച്ചി: ആവശ്യപ്പെട്ട പേര് ബാലറ്റിൽ പരിഗണിച്ചില്ലെന്ന് പരാതിയുമായി തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി വീണ്ടും ഹൈക്കോടതിയിലേക്ക്. 

ബാലറ്റിൽ പേര് ഉൾപ്പെടുത്തുന്നത് പരിഗണിക്കണ‌മെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ അപേക്ഷ നൽകാൻ സമയം വൈകി എന്ന കാരണത്തിൽ വാരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല. ഇതിനെതിരെയാണ് അഞ്ജലി നായർ വീണ്ടും കോടതിയെ സമീപിക്കുന്നത്.തിങ്കളാഴ്ച ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയിൽ പെടുത്തും.കോടതി നിർദേശത്തിന് വരണാധികാരി പുല്ലുവിലയാണ് നൽകിയതെന്ന് സ്ഥാനാർത്ഥിയായ അഞ്ജലി നായർ പ്രതികരിച്ചു.

അഞ്ജലി നായര്‍ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വരണാധികാരി നിരസിച്ചതോടെ സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റിൽ അജ്ഞലി പി.വി. എന്നു തന്നെയായിരിക്കും. പേര് പുതുക്കാൻ അപേക്ഷ നൽകിയത് മാര്‍ച്ച് 31നാണ്. അതിനു മുന്നേ തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും തുടങ്ങിയിരുന്നതിനാൽ, പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വരണാധികരി നിലപാട് എടുക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam