ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്താനുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. ഊര്‍ജ്ജിതമായ തിരച്ചിലിനായി വനംവകുപ്പും പൊലീസും കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇന്ന് തന്നെ ശരണ്യയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതരും ബന്ധുക്കളും.
എറണാകുളത്ത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (36) ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. അന്നേ ദിവസം രാവിലെ വനംവകുപ്പിന്റെ അനുമതിയോടെ തടിയന്‍ഡമോള്‍ കയറാന്‍ ട്രക്കിങ് ആരംഭിച്ചു.
കാട്ടാന ശല്യമുള്ളതിനാല്‍ മറ്റു സംഘത്തോടൊപ്പം പോകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, വൈകുന്നേരം നാല് മണിയോടെ സംഘം മടങ്ങിയെത്തുമ്പോള്‍ ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. പിന്നീട് താന്‍ വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണില്‍ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു.
പൊലീസ്, വനംവകുപ്പ്, നാട്ടുകാര്‍ എന്നിവരടങ്ങിയ ഏകദേശം 60 പേര്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണുകളും സ്‌നിഫര്‍ നായകളെയും ഉപയോഗിച്ച് വനത്തിനുള്ളിലും പരിസരങ്ങളിലും പരിശോധന തുടരുകയാണ്,
കനത്ത കാടും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. ശരണ്യയുടെ സഹോദരനും കുടകിലെത്തി തിരച്ചിലിന് പിന്തുണ നല്‍കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ശരണ്യയെ കാണാതായ സംഭവം; കുടുംബം ഡി കെ ശിവകുമാറിനെ നേരിൽ കണ്ടു, തെരച്ചിൽ
നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല