തൊടുപുഴയിൽ വിനോദസഞ്ചാരത്തിനിടെ ഇടിമിന്നലേറ്റ് 12കാരിക്ക് ദാരുണാന്ത്യം 

APRIL 5, 2026, 12:22 AM

തൊടുപുഴ: ഉറവപ്പാറയിൽ വിനോദസഞ്ചാരത്തിനിടെ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശിനിയായ നഫീസത്തുൾ മിസ്‌റിയയാണ് മരിച്ചത്. കുട്ടിയുടെ അച്ഛനായ വി.എം. അഫ്‌സൽ (39)ക്കും, രക്ഷിക്കാൻ ശ്രമിച്ച തൊടുപുഴ സ്വദേശിയായ ഗോകുൽ എസ്. രാജ് (26)ക്കും പരിക്കേറ്റു. ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഫ്‌സലിനെ പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. അവധി ആഘോഷിക്കാൻ എത്തിയ കുടുംബം സമ്മർഫെസ്റ്റ് കണ്ട ശേഷം ഉറവപ്പാറ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ദുരന്തം ഉണ്ടായത്.

അതിശക്തമായ മഴയും കാറ്റും ഇടിമിന്നലും ഉണ്ടായ സാഹചര്യത്തിൽ മലമുകളിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് മിന്നലേറ്റത് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam