യുവനടിയുടെ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് ആവർത്തിച്ചു രഞ്ജിത്ത്; കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തു 

APRIL 5, 2026, 12:13 AM

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതി വ്യാജമാണെന്ന് ആവർത്തിച്ചു സംവിധായകൻ രഞ്ജിത്ത്. സംഭവദിവസം ഷൂട്ടിങ് സെറ്റിലുണ്ടായിരുന്ന കൂടുതൽ ആളുകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കാരവന്റെ ഡ്രൈവറെ ചോദ്യം ചെയ്തെങ്കിലും അതിക്രമത്തെക്കുറിച്ച് അറിയില്ലെന്നാണ് ഡ്രൈവർ മൊഴി നൽകിയതെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഇന്ന് വീണ്ടും രഞ്ജിത്തുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. ലൈംഗികാതിക്രമം നടന്നതായി ആരോപിക്കുന്ന കാരവനിൽ എത്തിച്ചും തെളിവുകൾ ശേഖരിക്കും. ചങ്ങനാശേരിയിലെ ഷൂട്ടിങ് സെറ്റിൽ നിന്ന് പിടിച്ചെടുത്ത രണ്ട് കാരവനുകൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിച്ചിരുന്നു.

എന്നാൽ രഞ്ജിത്തിന്റെ വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. എറണാകുളം സബ് ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തുടര്‍നടപടികൾ പുരോഗമിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam