നാമനിര്‍ദ്ദേശ വിവാദം: കോടതിയില്‍ തെളിയിക്കാമെന്ന് പി.കെ. ശശിയുടെ വെല്ലുവിളി

APRIL 5, 2026, 1:14 AM

ഒറ്റപ്പാലം: നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന സിപിഐഎം ആരോപണത്തില്‍ വെല്ലുവിളിയുമായി ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി.കെ. ശശി. സത്യം കോടതിയില്‍ തെളിയിക്കാമെന്നും കേസുമായി മുന്നോട്ടുപോകാമെന്നും ശശി പറഞ്ഞു. തനിക്കെതിരെ സിപിഐഎം വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ശശി പഠിച്ച കുലുക്കല്ലൂര്‍ വി.എ. യു.പി. സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റില്‍ പേര് “ശശിധരന്‍ പി.കെ.” എന്നാണെന്നാണ് എല്‍ഡിഎഫ് ആരോപണം. പേര് മാറ്റാന്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ ആവശ്യമായിരുന്നുവെങ്കിലും അത്തരമൊരു നടപടിയില്ലെന്നാണ് ആരോപണം.

പാസ്‌പോര്‍ട്ടിലും പേര് മാറ്റാതെ കൃത്രിമം നടത്തിയതായി എല്‍ഡിഎഫ് ആരോപിക്കുന്നു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതിയിലും കൃത്രിമം നടത്തിയെന്നാരോപിച്ച് പൊലീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരോട് പരാതി നല്‍കുമെന്നും എല്‍ഡിഎഫ് അറിയിച്ചു.

vachakam
vachakam
vachakam

കഴിഞ്ഞ മാസം സിപിഐഎം പുറത്താക്കിയതിന് പിന്നാലെയാണ് പി.കെ. ശശി യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam