പത്തനംതിട്ട: വടകരയിലെ ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദത്തിൽ യഥാർത്ഥ അന്വേഷണം നടത്തണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് ഭരണകാലം അവസാനിക്കാനിരിക്കുകയാണെന്നും, വയനാട് ഫണ്ട് വിഷയത്തിൽ കെപിസിസി പ്രസിഡണ്ട് ഇതിനകം വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സിപിഐഎം രക്തസാക്ഷി ഫണ്ടിനെക്കുറിച്ച് ചോദിക്കുമ്പോൾ ജനങ്ങളോട് അത് പറയേണ്ട കാര്യമില്ലെന്നാണ് പാർട്ടി നേതൃത്വം പറഞ്ഞതെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം കോൺഗ്രസ് ജനങ്ങളുടെ മുന്നിൽ കാര്യങ്ങൾ തുറന്നുപറയുന്ന പാർട്ടിയാണെന്നും, ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പാർട്ടിയല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
