വ്യാജാരോപണം: ഹരിയാന സ്വദേശി ഗൗരവ് കുമാറിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു കെ.സി. വേണുഗോപാല്‍ 

APRIL 5, 2026, 12:31 AM

കൊച്ചി: ഹരിയാന സ്വദേശി ഗൗരവ് കുമാര്‍ക്കെതിരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തു കെ.സി. വേണുഗോപാല്‍. തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ അടിസ്ഥാനരഹിതമായ വ്യാജാരോപണം ഉന്നയിച്ചെന്ന് ആരോപിച്ച് ആണ് കേസ് ഫയൽ ചെയ്തത്.

2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ ആരോപണങ്ങളെന്നും തന്റെ സത്കീര്‍ത്തിയും പ്രതിച്ഛായയും തകര്‍ക്കുകയാണെന്നുമാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത് എന്നുമാണ് പരാതിയില്‍ പറയുന്നത്.

ഹരിയാനയില്‍ 2024ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണം രണ്ടുവര്‍ഷത്തിന് ശേഷം 2026ല്‍ മാത്രമാണ് ഉയർന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്തുകയും വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

സംസ്ഥാന പൊലീസ് മേധാവിക്ക് 2026 ഫെബ്രുവരി 23ന് പരാതിയും നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങള്‍ ആസൂത്രണം ചെയ്ത് പ്രചരിപ്പിച്ചതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.

യുഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും, ദീര്‍ഘകാലം കൊണ്ട് സ്വന്തമാക്കിയ പൊതുചിത്രം തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് നല്‍കിയ വക്കീല്‍ നോട്ടീസിന് മറുപടി ലഭിക്കാതെയും ആരോപണം പിന്‍വലിക്കാതെയും ഇരുന്നതിനാല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമാണ് കേസ് ഫയല്‍ ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam