തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിന് സമാനമായ അപകടമാണ് കൊട്ടിയം മൈലക്കാടും സംഭവിച്ചതെന്ന് നിഗമനം. വയലിന് കുറുകേയാണ് ഈ ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. താഴെ ഇളകിയ മണ്ണും ചെളിയുമാണ്. ഇവിടെ മണ്ണിട്ട് ഉയര്‍ത്തിയാണ് പുതിയ പാത നിര്‍മിക്കുന്നത്. സര്‍വീസ് റോഡുകള്‍ താഴെക്കൂടിയാണ്.
കൂരിയാട് സംഭവിച്ചത് പോലെ മുകളിലത്തെ ഭാരം താങ്ങാനാകാതെ മണ്ണ് ഇടിഞ്ഞുതാഴുകയും സര്‍വീസ് റോഡിനെ വശത്തേക്കു തള്ളിമാറ്റുകയുമായിരുന്നു. റോഡിന് ഇരുവശവും വെള്ളക്കെട്ടും വയലുമാണ്. ഇതിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്ന കലുങ്കുമുണ്ട്. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡപ്രകാരം ഇത്തരം സ്ഥലങ്ങളില്‍ ഉയരപ്പാതയാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ 2018-ല്‍ തയ്യാറാക്കിയ ഡിപിആര്‍ പ്രകാരം മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കാനാണ് കരാര്‍ കമ്പനി തയ്യാറായത്. കമ്പനി തയ്യാറാക്കുന്ന രൂപരേഖ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ അംഗീകരിക്കുകയായിരുന്നു.
തൂണില്‍ ഉയരപ്പാത നിര്‍മിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരും. ചെലവും കൂടും. ഇതൊഴിവാക്കാനാണ് മണ്ണിട്ട് ഉയര്‍ത്തി പാത നിര്‍മിക്കുന്നത്. ഉറപ്പുള്ള മണ്ണ് അല്ലെങ്കില്‍ അപകടസാധ്യതയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
