തിരുവനന്തപുരം: പി എം ശ്രീ പദ്ധതി, ബന്ധു നിയമനം വിഷയങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്.
മന്ത്രി സണ്ണി ജോസഫുമായി ബന്ധപ്പെട്ടുള്ള പുതിയ ബന്ധുനിയമന വിവാദത്തിൽ യുഡിഎഫ് സർക്കാരിനെതിരെ എം വി ഗോവിന്ദൻ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. മുൻപ് ബന്ധുനിയമനങ്ങൾക്കെതിരെ അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നവരാണ് ഇപ്പോഴത്തെ ഭരണപക്ഷമായ യുഡിഎഫ്. എന്നാൽ ഇപ്പോൾ തങ്ങളുടെ ഭാഗത്തുനിന്ന് ബന്ധുനിയമനം ഉണ്ടായപ്പോൾ ഭരണപക്ഷത്തെ ആരും ഒന്നും മിണ്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബന്ധു കഴിവുള്ള ആളാണെന്ന ന്യായീകരണമാണ് ഇപ്പോൾ അവർ നിരത്തുന്നത്. ഇത് തികച്ചും അവസരവാദപരമായ നിലപാടാണെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, പി എം ശ്രീ പദ്ധതിയിൽ പങ്കാളികളായില്ലെങ്കിൽ കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തരില്ലെന്നായിരുന്നു മുൻപ് കേന്ദ്രം പറഞ്ഞിരുന്നത്. കരാറിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉയർന്നപ്പോൾ സിപിഎം - ബിജെപി കൂട്ടുകെട്ടാണെന്ന് ആരോപിച്ച് യുഡിഎഫും ലീഗ് നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ വി ഡി സതീശന്‍റെ നേതൃത്വത്തിൽ പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് ശേഷം പുതിയ ന്യായങ്ങൾ മുന്നോട്ടുവെച്ച് പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെന്നാണ് അറിയുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.കരാർ മാറ്റിവെക്കാൻ യുഡിഎഫ് സർക്കാരിന് സാധിക്കുമെന്നിരിക്കെ അവർ എന്തുകൊണ്ടാണ് അതിന് തയ്യാറാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
