കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിന്‍ സഹോദങ്ങൾ ഇന്ന് (വ്യാഴാഴ്ച) ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും.
പ്രതികൾ ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നുവെങ്കിലും ഇവർ ഹൈക്കോടതിയെ സമീപിച്ച് സാവകാശം നേടിയിരുന്നു.
കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുക്കുട്ടി അഗസ്റ്റിൻ എന്നിവരാണ് വിചാരണ കോടതിയിൽ ഹാജരാവുക.
മരം മുറിയുമായി ബന്ധപ്പെട്ട് 2021ല്‍ അമ്പലമേട് പൊലീസെടുത്ത കേസിലാണ് കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. മുട്ടിലിൽ നിന്ന് വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് അറിയിച്ച് അനധികൃതമായി മരം മുറിച്ച് അമ്പലമേട്ടിലെ ടിമ്പർ കമ്പനിക്ക് വിറ്റുവെന്നാണ് കേസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
