കളമശേരിക്ക് പകരം ആലുവ സീറ്റ് ആവശ്യപ്പെടാൻ മുസ്ലീം ലീഗ്

JANUARY 26, 2026, 10:51 PM

ആലുവ: നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിക്ക് പകരം ആലുവ സീറ്റ് ആവശ്യപ്പെടാൻ ഒരുങ്ങി മുസ്ലീം ലീഗ് ജില്ലാ നേതൃത്വം. കഴിഞ്ഞ ദിവസം ചേർന്ന ലീഗ് ജില്ലാ നേതൃത്വം ഇക്കാര്യം ചർച്ച ചെയ്തിരുന്നു.

മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിൻ്റെ മകൻ അബ്‌ദുൾ ഗഫൂറും, മുൻ ജില്ല പഞ്ചായത്തംഗം പി.എ. ഷാജഹാനും സ്ഥാനാർഥി പട്ടികയിൽ മുൻഗണനയിലുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ മത്സരിക്കുകയും 15 വിജയിക്കുകയും ചെയ്ത മുസ്ലിം ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കൂടുതൽ നിയമസഭാ സീറ്റുകൾ എന്നാവശ്യം ഉന്നയിക്കാൻ ഒരുങ്ങുന്നത്.

vachakam
vachakam
vachakam

ജയ സാധ്യതയ്ക്ക് ആയിരിക്കണം മുഖ്യപരിഗണന എന്നും യുവാക്കൾക്കും വനിതകൾക്കും ഉൾപ്പെടെ അർഹമായ പരിഗണന നൽകണമെന്നും നേതൃയോഗത്തിൽ ആവശ്യം ഉയർന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam