ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കൾക്കെതിരേ കൊലവിളിയുമായി യുഡിഎഫ് പ്രവർത്തകർ

DECEMBER 16, 2025, 5:42 AM

കോഴിക്കോട്: ആഹ്ലാദ പ്രകടനത്തിനിടയില്‍ സിപിഎം നേതാക്കളെ കൊല്ലുമെന്നാക്രോശിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍. 

കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടയിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഇതിന്റ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലാകെ പ്രചരിച്ചതോടെ സംഭവം വിവാദമായി. 

സിപിഎം നേതാവും പ്രാസംഗികനും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയുമായിരുന്ന നാസര്‍ കൊളായി, കൊടിയത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സിടിസി അബ്ദുല്ല എന്നിവരെ കൊല്ലുമെന്നും ഒന്നും രണ്ടും പ്രതികള്‍ തങ്ങളായിരിക്കും എന്നും കഴിഞ്ഞ ദിവസം രാത്രി നടന്ന ആഹ്ലാദ പ്രകടനത്തിനിടയില്‍ രണ്ട് പേര്‍ ആക്രോശിക്കുകയായിരുന്നു.

vachakam
vachakam
vachakam

റോഡരികില്‍ മാറി നിന്ന് ആഘോഷ പരിപാടികള്‍ വീക്ഷിക്കാനെത്തിയവര്‍ക്ക് നേരെയാണ് ഈ പരസ്യ പ്രകടനം നടന്നത്.

മുന്‍ വാര്‍ഡ് അംഗങ്ങളായിരുന്ന എംടി റിയാസ്, യൂത്ത്് ലീഗ് പ്രാദേശിക നേതാവ് ചാലക്കല്‍ ഷമീര്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam