കൽപ്പറ്റ: ഉരുളെടുത്ത മുണ്ടക്കൈ - ചൂരൽമല പ്രദേശത്തിന് സമീപത്തുള്ള കരിമറ്റം മലയിൽ ഉരുൾപൊട്ടിയാതായി റിപ്പോർട്ട്. ശക്തമായ മഴയെത്തുടർന്ന് മേയ് 28ന് ഉൾവനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
എന്നാൽ അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ട് പോലും ഉരുൾപൊട്ടിയത് സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെ അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷമാണ് എന്നതാണ് ഏറെ ആശങ്ക ഉളവാക്കുന്ന കാര്യം. മുണ്ടക്കൈയിൽ നിന്ന് നാല് കിലോമീറ്റർ മാത്രം അകലെയാണ് കരിമറ്റം മല. മലപ്പുറം ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയായ ഇവിടെ നിന്ന് അരണപ്പുഴയിലേക്കാണ് ഉരുൾപൊട്ടലിന്റെ അവശിഷ്‌ടങ്ങൾ ഒഴുകിയെത്തിയത്. ഇത് കണ്ടതോടെ ആണ് മേയ് 30ന് മേപ്പാടി റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
അതേസമയം ജനവാസമേഖലയിൽ നിന്നും ഏറെ മുകളിലായതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. കരിമറ്റം മലയിൽ 1984ലുണ്ടായ ഉരുൾപൊട്ടലിൽ 18 ജീവനുകൾ നഷ്‌ടപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില് കൊട്ടിക്കലാശത്തിനിടെ കോണ്ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്