ഇടതുപക്ഷ നിലപാടുള്ളവരെ ഒരുമിപ്പിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം: എ.കെ. ശശീന്ദ്രൻ

JUNE 27, 2026, 12:14 AM

തിരുവനന്തപുരം: എൻസിപിയിൽ ഇടതുപക്ഷ നിലപാട് പിന്തുണയ്ക്കുന്നവരെ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എ.കെ. ശശീന്ദ്രൻ. എൻസിപിയുടെ ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ലെന്നും, സമാന ചിന്താഗതിക്കാരെ ഒരേ വേദിയിൽ കൊണ്ടുവരാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം 11-ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ചുള്ള നിർണായക തീരുമാനം കൈക്കൊള്ളുമെന്നും ശശീന്ദ്രൻ അറിയിച്ചു.

എൻസിപിയിൽ നിന്ന് പുറത്താക്കപ്പെട്ടവരെയും പാർട്ടി വിട്ടുപോയവരെയും തിരികെ സംഘടനയിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

ഇടതുപക്ഷ ചായ്‌വുള്ള നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് ശ്രമം നടക്കുന്നതെന്നും, അടുത്ത മാസത്തെ ജനറൽ ബോഡി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ ധാരണയുണ്ടാകുമെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam