തിരുവനന്തപുരത്ത് പ്രതിവര്‍ഷം സംസ്‌കരിക്കുന്നത് അറുപതിലേറെ അജ്ഞാത മൃതദേഹങ്ങള്‍; കൂടുതലും 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേത്

JUNE 27, 2025, 9:03 PM

തിരുവനന്തപുരം: ജില്ലയില്‍ പ്രതിവര്‍ഷം തിരിച്ചറിയപ്പെടാതെ സംസ്‌കരിക്കപ്പെടുന്നത് അറുപതിലേറെ മൃതദേഹങ്ങളെന്ന് വിവരം. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആഴ്ചകളോളം സൂക്ഷിച്ച ശേഷമാണ് സംസ്‌കരിക്കുന്നത്. 

ഇത്തരത്തില്‍ കഴിഞ്ഞവര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം മെയ് വരെ 63 മൃതദേഹങ്ങളാണ് 'അജ്ഞാതം' എന്നപേരില്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. റോഡ് അപകടത്തിലും കുഴഞ്ഞുവീണും പൊലീസ് എത്തിച്ചശേഷം ചികിത്സയ്ക്കിടെ മരിച്ചവരും തെരുവില്‍ മരിച്ചുകിടന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിലവില്‍ ഇരുപതോളം മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലുള്ളത്. പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തവയാണ് അജ്ഞാത മൃതദേഹമായി സംസ്‌കരിക്കപ്പെടുന്നത്. 

ശാന്തികവാടത്തിലാണ് സംസ്‌കാരം. ജീവനക്കാരെത്തി ഒന്നുമുതല്‍ നാല് മൃതദേഹങ്ങള്‍വരെ ഒരേസമയം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോവുകയാണ് പതിവ്. 50 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേതാണ് അജ്ഞാത മൃതദേഹങ്ങളിലേറെയും. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി 48 മോര്‍ച്ചറി ചേംബറുകളാണ് മെഡിക്കല്‍ കോളജിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam