തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കൂടുതല്‍ പ്രവാസികളെ ഉള്‍പ്പെടുത്താന്‍ കമ്മിഷന്‍. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ ഓണ്‍ലൈനായി രേഖകളും എന്യുമറേഷനും അപ്‌ലോഡ് ചെയ്താല്‍ മതി. പ്രവാസിയാണെന്ന് വീടുകളിലെത്തി ബിഎല്‍ഒ ഉറപ്പുവരുത്തും. പ്രവാസികളെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ 19-ന് നോര്‍ക്കയുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തും.
വോട്ടര്‍ പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ഓണ്‍ലൈനായി നല്‍കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തും. സംശയമുണ്ടെങ്കിലോ വീട്ടില്‍ ആളില്ലെങ്കിലോ വീഡിയോ-വാട്സാപ്പ് കോളുകള്‍ ചെയ്തോ ജനപ്രതിനിധികളടക്കമുള്ളവരുമായി ബന്ധപ്പെട്ടോ നിജസ്ഥിതി ഉറപ്പാക്കും. പുതുതായി വോട്ടു ചേര്‍ക്കുമ്പോഴും ഇതേ രീതിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്