മോഹൻലാലിന്റെ ആനക്കൊമ്പ് ശേഖരം: വിവരങ്ങൾ ആദ്യം പുറത്തുവിടാതിരുന്നതിൽ ദുരൂഹത?; അന്വേഷണം വേണമെന്ന് ആവശ്യം

JULY 15, 2026, 11:06 PM

കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകൻ രംഗത്ത്. ആകെ അഞ്ച് ജോഡി ആനക്കൊമ്പുകൾ കൈവശമുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയ സാഹചര്യത്തിൽ, ഇതിൽ മൂന്ന് ജോഡിയുടെ വിവരങ്ങൾ ആദ്യം പുറത്തുവിടാതിരുന്നതിൽ ദുരൂഹതയുണ്ടെന്ന് അഭിഭാഷകൻ അഡ്വ. എബ്രഹാം പി. മീഞ്ചങ്കര ആരോപിച്ചു.

മുൻപ് രണ്ട് ജോഡി ആനക്കൊമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് പുറത്തുവന്നിരുന്നത്. പിന്നീട് മൂന്ന് ജോഡി കൂടി കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിൽ, ഇതിന്റെ പശ്ചാത്തലം വിശദമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിനിടെ, പുതുതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കാർത്തിക് അറിയിച്ചു. എല്ലാ ആനക്കൊമ്പുകളും തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാൽ വനംവകുപ്പിനെ അറിയിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2015-ലും 2016-ലും സംസ്ഥാന സർക്കാർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാൽ നിയമപരമായ നടപടിക്രമങ്ങളിൽ അപാകതകളുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഹൈക്കോടതി അത് അസാധുവാക്കിയത്.

ഈ വിഷയവുമായി ബന്ധപ്പെട്ട നിയമനടപടികൾ തുടരുന്നതിനിടെയാണ് വനംവകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി അഞ്ച് ജോഡി ആനക്കൊമ്പുകൾ കൈവശമുണ്ടെന്ന് മോഹൻലാൽ അറിയിച്ചത്. ഇതോടെയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള ആനക്കൊമ്പുകളുടെ യഥാർത്ഥ എണ്ണം അഞ്ച് ജോഡിയാണെന്ന് വ്യക്തമായത്.

ഇതിനുപുറമെ, ആനക്കൊമ്പ് ഉപയോഗിച്ച് നിർമിച്ച 13 ശിൽപങ്ങളും മോഹൻലാലിന്റെ കൈവശമുണ്ടെന്നാണ് വിവരം. ഇവയും സമ്മാനമായി ലഭിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

vachakam
vachakam
vachakam

എന്നാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പുകൾ പാരമ്പര്യമായി രേഖകളുടെ അടിസ്ഥാനത്തിൽ കൈമാറി കൈവശം വയ്ക്കുന്നതിന് മാത്രമാണ് അനുമതിയുള്ളത്. സമ്മാനമായി സ്വീകരിക്കുന്നതിൽ നിയമപരമായ ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോൾ പ്രാഥമിക പരിശോധന മാത്രമാണ് നടന്നിരിക്കുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. ആനക്കൊമ്പുകളുടെ ഉറവിടവും നിയമസാധുതയും പരിശോധിക്കുന്ന നടപടികൾ തുടരും. ആവശ്യമെങ്കിൽ ശാസ്ത്രീയ പരിശോധനകൾ ഉൾപ്പെടെ നടത്തുമെന്നും, ബന്ധപ്പെട്ട എല്ലാ രേഖകളും എത്രയും വേഗം ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam