മഴക്കെടുതിക്കിടെ  8 ഡെപ്യൂട്ടി കളക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് റിപ്പോർട്ട് 

AUGUST 4, 2026, 11:51 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെയും സുപ്രധാന ഭരണ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് റിപ്പോർട്ട്.

മലപ്പുറം ജില്ലയിലെ ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുടെ തസ്തികയാണ് ഒഴിവുകളിലെ ഏറ്റവും പ്രധാനപ്പെട്ടത്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നിർണായകമായ ഡെപ്യൂട്ടി കളക്ടർ ഉൾപ്പെടെ എട്ട് ഡെപ്യൂട്ടി കളക്ടർ (കെഎഎസ്) തസ്തികകളിലാണ് നിലവിൽ നിയമനം നടന്നിട്ടില്ല. 

vachakam
vachakam
vachakam

ഇതിന് പുറമെ വിവിധ വകുപ്പുകളിലായി ആകെ 13 കെഎഎസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി പൂർത്തിയാക്കിയ 13 കെഎഎസ് ഉദ്യോഗസ്ഥർ നിയമനത്തിനായി കാത്തിരിക്കെ തസ്തികകൾ ആളില്ലാതെ തുടരുന്നതാണ് ശ്രദ്ധേയമായത്.  

 മഴയും വെള്ളപ്പൊക്കവും ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഏകോപന ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥനില്ലാത്തത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam