കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കുക നാലായിരം കോടി രൂപയുടെ മൂന്ന് വൻകിട വികസന പദ്ധതികൾ.
കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപണി ശാല എന്നിവയും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ എൽ പി ജി ഇംപോർട്ട് ടെർമിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക.
കൊച്ചി കപ്പൽ ശാലയിൽ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിർമ്മാണം പൂർത്തിയായത്. 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി ശാല ഒരുക്കിയിട്ടുണ്ട്.
പുതുവൈപ്പിനിലാണ് ഐഒസിയുടെ പുതിയ എൽ പി ജി ഇംപോർട്ട് ടെർമിനൽ സ്ഥാപിച്ചിട്ടുള്ളത്. 1236 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് ഈ ടെർമിനൽ.
എൽ പി ജി വിതരണത്തിൽ പ്രതിവർഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടൺ കാർബൺ പുറന്തള്ളൽ കുറക്കാനും ഈ ടെർമിനൽ സഹായിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്