കോഴിക്കോട്: നിപ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി. എ. മുഹമ്മദ് റിയാസ്. എംഎൽഎയ്ക്ക് പിന്തുണയുമായി സി പി എം നേതാക്കളും കൺട്രോൾ റൂമിന് മുന്നിലെത്തിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണിലുള്ള ജനങ്ങളെ ഫോണിൽ വിളിക്കാൻ ജനപ്രതിനിധികളെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി.
കഴിഞ്ഞ തവണ നിപ ബാധിച്ച സമയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ബാധിത പ്രദേശങ്ങളിലുള്ളവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്ന് റിയാസ് പറഞ്ഞു.
എന്നാൽ ഇത്തവണ ഈ അവകാശം നിഷേധിച്ചതോടെയാണ് തനിക്ക് പ്രതിഷേധിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
