തിരുവനന്തപുരം: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാർ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ.
"വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല" എന്ന് ഓർമ്മിപ്പിച്ച എ.ഡി. തോമസ്, വെട്ടേറ്റത് കേരളത്തിന്റെ പൊതു മനസാക്ഷിക്കാണെന്ന് ചൂണ്ടിക്കാട്ടി.
കേരളത്തിലെ പൊതുജനങ്ങൾക്ക് യുഡിഎഫ് സർക്കാർ നൽകിയ വാക്ക് പാലിച്ച ദിനമാണിതെന്നും, എന്തിനാണ് യുഡിഎഫ് സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടുത്തിയ ദിവസമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ യുവജനങ്ങളുടെ തല തല്ലിപ്പൊളിക്കാമെന്ന് ഇനി ആരും കരുതേണ്ടതില്ലെന്നും, അതിനെ രക്ഷാപ്രവർത്തനമെന്ന് ഇനി ആരും വാഴ്ത്തിപ്പാടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള പി ശശിമാർക്കും എംആർ അജിത് കുമാർമാർക്കുമുള്ള മുന്നറിയിപ്പാണ് ഈ സർക്കാർ നൽകുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാലും നടപടിയുണ്ടാകില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്.
ഈ പോരാട്ടം എസ്എഫ്ഐക്കാർക്കും യൂത്ത് കോൺഗ്രസുകാർക്കും യുവമോർച്ചക്കാർക്കും സ്വന്തം അഭിപ്രായം പറയുന്ന എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു. ഇനിയും അജിത് കുമാറിനെതിരെ കൂടുതൽ നടപടികൾ വരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
