വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം

NOVEMBER 21, 2026, 7:10 PM

ദില്ലി: വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം. ഇതുസംബന്ധിച്ച് ബിസിഎഎസ് (BCAS), സിഐഎസ്എഫ് (CISF), വിമാനത്താവള അധികൃതർക്ക് നിർദേശം നൽകി. തീർഥാടകർക്ക് യാത്രയിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി നൽകിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഈ അനുമതി നീട്ടി നൽകി. 

അതേസമയം ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതല്‍ തീർത്ഥാടകരുടെ എണ്ണം കൂടി. ശനിയാഴ്ച നാല് മണിവരെ നാല്‍പ്പത്തിയാറായിരം പേരാണ് മലചവിട്ടിയത്.

vachakam
vachakam
vachakam

എന്നാല്‍ വിർച്വല്‍ ക്യൂ ബുക്കിങും തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസത്തിൽ അന്വേഷണം തുടരുകയാണ്. ബുക്ക് ചെയ്ത ദിവസം തന്നെ തീർത്ഥാടനത്തിന് എത്താൻ ഭക്ത‍‍ർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർത്ഥിച്ചു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam