പ്ലസ് വണിന് മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകി

JUNE 6, 2025, 8:04 AM

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയെന്ന് പൊതുവിദ്യാഭ്യാസവും മന്ത്രി വി ശിവൻകുട്ടി.

2025-26 അധ്യയന വർഷത്തെ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് 2025 ജൂൺ 2 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 2025 ജൂൺ 3ന് 10 മണി മുതൽ ആരംഭിച്ചു.

മെറിറ്റ് ക്വാട്ട , സ്‌പോർട്‌സ് ക്വാട്ട, മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ എന്നീ ക്വാട്ടകളിലെ ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം 2025 ജൂൺ 5 ന്‌വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിച്ചു. ആദ്യ അലോട്ട്‌മെന്റിൽ മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 മെറിറ്റ്‌ സീറ്റുകളിലേയ്ക്കാണ് അലോട്ട്‌മെന്റ്‌ നടത്തിയത്. 69,034 സംവരണസീറ്റുകൾ ഒഴിവായി നിലനിൽക്കുന്നുണ്ട്.

vachakam
vachakam
vachakam

ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനത്തിന്‌ ശേഷമുള്ള ഒഴിവുകൾ:-

മെറിറ്റ് ക്വാട്ട ഒഴിവുകൾ 96,108

സ്‌പോർട്‌സ് ക്വാട്ട ഒഴിവുകൾ 3508

vachakam
vachakam
vachakam

മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ ഒഴിവുകൾ 494

ആകെ അപേക്ഷകൾ - 463686

മറ്റ് ജില്ലകളിൽനിന്നുള്ള അപേക്ഷകൾ -45851

vachakam
vachakam
vachakam

നോൺ-ജോയിനിങ് ആയവർ - 27074

ആകെ പ്രവേശനം നേടിയവർ2,26,960

ശേഷിക്കുന്ന അപേക്ഷകൾ - 163801

ശേഷിക്കുന്നമെറിറ്റ്‌സീറ്റുകൾ - 100110

മാനേജ്‌മെന്റ് സീറ്റുകൾ- 38951

കമ്മ്യൂണിറ്റി സീറ്റുകൾ - 25322

അൺ-എയ്ഡഡ്‌ സീറ്റുകൾ - 53326

ശേഷിക്കുന്ന ആകെ സീറ്റുകൾ -217709

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam