'വീണ്ടും ഭാരതാംബ വിവാദം'; രാജ്ഭവനിലെ പരിപാടിയിൽ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന, പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി 

JUNE 19, 2025, 2:23 AM

തിരുവനന്തപുരം: വീണ്ടും ഭാരതാംബ വിവാദം. സ്കൗട്ടിന്‍റെ  സർട്ടിഫികറ്റ് വിതരണ പരിപാടിയായിരുന്നു രാജ്ഭവനിൽ നടന്നത്. പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്കരിച്ചു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം പരിപാടിയുടെ ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന  നടത്തുമെന്ന് ഇല്ലായിരുന്നു താൻ ചെല്ലുമ്പോൾ ചിത്രത്തിൽ പൂ ഇടുന്ന ചടങ്ങ് കണ്ടുവെന്ന് ആണ് മന്ത്രി വ്യക്തമാക്കിയത്. ഭരണഘടനക്ക് വിരുദ്ധമായ ചിത്രങ്ങളോ പ്രതീകങ്ങളോ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.  ഇക്കാര്യം മുഖ്യമന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം സർക്കാർ പരിപാടിയായിട്ടും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രിക്ക്  പ്രതിഷേധം ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam