പെട്രോളിൽ  എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകം: മന്ത്രി അനൂപ് ജേക്കബ് 

NOVEMBER 8, 2026, 10:34 PM

 തിരുവനന്തപുരം: പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുമെന്ന കേന്ദ്ര പ്രഖ്യാപനം ആശങ്കാജനകമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. രാജ്യത്തെ ഭക്ഷ്യ ഭദ്രതയെ ബാധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രതയെ ബാധിക്കുന്ന തരത്തിൽ കേന്ദ്രം തീരുമാനമെടുക്കരുതെന്ന് എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു. 

 ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് എഥനോൾ ഉദ്പാദനത്തിന് ഉപയോഗിക്കുമെന്ന് പറയുന്നു. ഭക്ഷ്യധാന്യങ്ങളുടെ ബഫർ സ്റ്റോക്ക് സൂക്ഷിക്കാൻ മതിയായ സംവിധാനം ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

  അതേസമയം പെട്രോൾ ഉൽപ്പന്നങ്ങളിൽ നിർദിഷ്ട അളവിൽ അധികം എഥനോൾ കലർത്തി വിൽക്കുന്നുണ്ടെന്ന  വാർത്തയുടെ അടിസ്ഥാനത്തിൽ  പരിശോധന നടത്താൻ മന്ത്രി അനുപ് ജേക്കബ് പൊതുവിതരണ-  ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകി. 

vachakam
vachakam
vachakam

മുഖ്യമന്ത്രിമായി ചർച്ച നടത്തിയശേഷമാണ് നിർദ്ദേശം നൽകിയത്. കേരളത്തിൽ നിലവിൽ പെട്രോൾ ഇന്ധനങ്ങളിൽ അളവിലധികം എഥനോൾ കലർത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. കർണ്ണാടകയിൽ ഇത്തരത്തിൽ തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിലാണു കേരളത്തിലും പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്.

 തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ  വിവിധയിടങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തും. 2005 ലെ കേന്ദ്ര മോട്ടോർ സ്പിരിറ്റ് ഹൈ സ്‌പീഡ് ഡീസൽ റെഗുലേഷൻസ് ഓഫ് സ്പ്ളൈ ഡിസ്‌ട്രീ ബ്യൂഷൻ & പ്രിവൻഷൻ ഓഫ് മൽപ്രാക്റ്റീസസ് നിയമപ്രകാരം സംസ്ഥാനം 2014 ൽ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് പൊതുവിതരണ- ഉപഭോക്തൃകാര്യ കമ്മിഷണർ മുതൽ താലൂക്ക് സപ്ളൈ ഓഫീസർ വരെയുള്ളവർക്ക് പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും  അധികാരം  നൽകിയിട്ടുണ്ട്. മായം കലർത്തിയിട്ടുണ്ട് എന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam