സി.ബി.എസ്.ഇ അത്ലറ്റിക് മീറ്റിൽ തിളങ്ങി മെംസ് ഇന്റർനാഷണൽ സ്‌കൂൾ

AUGUST 2, 2025, 2:20 PM

കുന്ദമംഗലം: കുന്നംകുളത്ത് നടന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ അത്ലറ്റിക് മീറ്റിൽ തിളങ്ങി കാരന്തൂർ മെംസ് ഇന്റർനാഷണൽ സ്‌കൂൾ. വിവിധ ഇനങ്ങളിലായി ഒരു സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ അഞ്ച് മെഡലുകൾ നേടിയാണ് മെംസ് വിദ്യാർഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

ഡിസ്‌കസ് ത്രോ ഇനത്തിൽ മുഹമ്മദ് അസ്ഹരി സ്വർണ മെഡൽ സ്വന്തമാക്കി. ഇരുന്നൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടി. ഷോട്ട്പുട്ടിൽ  വെള്ളി മെഡലും നാനൂറ് മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നവാസ് അലി കരസ്ഥമാക്കി. ജാവലിൻ ത്രോയിൽ മുസമ്മിൽ ഷബീറിന് വെങ്കല മെഡൽ ലഭിച്ചു.

വിജയികളായ വിദ്യാർഥികൾക്ക് സ്‌കൂൾ അധികൃതരും മാനേജ്‌മെന്റും ഊഷ്മള സ്വീകരണം നൽകി. ഈ വിജയങ്ങൾ സ്‌കൂളിന്റെ കായികരംഗത്തെ മികവ് ഒരിക്കൽ കൂടി തെളിയിക്കുന്നതാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കഠിനാധ്വാനത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam