ജീവനക്കാരിയുടെ വീട്ടിലെത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ പരാക്രമം

JULY 4, 2026, 7:28 PM

കന്യാകുമാരി: ജീവനക്കാരിയുടെ വീട്ടിലെത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ പരാക്രമം. കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം. 

വീടിന്റെ ജനല്‍ ചില്ലുകളും അടിച്ചു തകർത്തു. ഷാജില എന്ന യുവതിയാണ് ആക്രമണം നടത്തിയത്. 

 കരുങ്കല്‍ സ്വദേശിനി കാവോസിമയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

vachakam
vachakam
vachakam

ഷാജിലയുടെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു കാവോസിമ. ഇവര്‍ക്ക് 300രൂപ മാത്രമാണ് വേതനമായി ലഭിച്ചിരുന്നത്. തുടര്‍ന്ന് കാവോസിമ കൂടുതല്‍ വേതനം ആവശ്യപ്പെട്ടിരുന്നു.

ഇത് നല്‍കാതെ വന്നതോടെ ഇവര്‍ മെഡിക്കല്‍ സ്‌റ്റോറിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായാണ് ഷാജില കാവോസിമയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഒന്നര വര്‍ഷമാണ് കവോസിമ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്തത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam