കൈ മുറിച്ചുമാറ്റേണ്ട നിലയിൽ; പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

SEPTEMBER 12, 2025, 12:21 AM

 പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. സൈക്കിളിൽ നിന്ന് വീണ് കൈക്ക് പരിക്കേറ്റ കുട്ടിക്ക് കൃത്യമായി ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കൈക്ക് സംഭവിച്ച ചതവ് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ട് ആശുപത്രിയിൽ നിന്ന് വിട്ടയച്ചുവെന്നും കുട്ടിയുടെ കൈ പിന്നീട് പഴുത്ത് വ്രണമായി മാറിയെന്നും കുടുംബം പറയുന്നു. 

 കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ചയെന്നാണ് പരാതി. 

vachakam
vachakam
vachakam

 തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മനു. വിഷയത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണവുമായി മനുവിൻ്റെ പിതാവാണ് രംഗത്തെത്തിയത്.

  കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയിലാണെന്നും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam