പന്തളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി; പരിശോധനയ്ക്കിടെ രോഗി മരിച്ചതായി കുടുംബത്തിന്റെ ആരോപണം

JUNE 27, 2026, 12:57 AM

പത്തനംതിട്ട: പന്തളത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം പരാതി നൽകി. നൂറനാട് സ്വദേശിയായ പങ്കജാക്ഷൻ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചതോടെയാണ് ആരോപണം ഉയർന്നത്.

കഴിഞ്ഞ മാസം 25-നാണ് നെഞ്ചുവേദനയെ തുടർന്ന് പങ്കജാക്ഷനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇസിജി, എക്കോ പരിശോധനകൾ നടത്തിയപ്പോൾ വ്യതിയാനം കണ്ടെത്തിയതായി കുടുംബം പറയുന്നു. എന്നിട്ടും ടിഎംടി (ട്രെഡ്മിൽ ടെസ്റ്റ്) നടത്താൻ നിർദേശിച്ചതായും, പരിശോധനയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നും കുടുംബം ആരോപിക്കുന്നു.

എക്കോയിലും ഇസിജിയിലും അസാധാരണത കണ്ടെത്തിയ രോഗികൾക്ക് സാധാരണയായി ടിഎംടി നിർദേശിക്കാറില്ലെന്നും, 60 വയസിന് മുകളിലുള്ളവർക്കും ഇത്തരം പരിശോധനകൾ അതീവ ജാഗ്രതയോടെയാണ് നടത്താറുള്ളതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര ചികിത്സാ വീഴ്ചയാണ് ഉണ്ടായതെന്ന് ആരോപിച്ച് പങ്കജാക്ഷന്റെ മകൾ ജ്യോതി മുഖ്യമന്ത്രി വി.ഡി. സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam