മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. മനഃപൂർവം പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, കഴിഞ്ഞദിവസമാണ് മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണം ഉയർന്നത്. ശസ്ത്രക്രിയയ്ക്കിടെ നിലമ്പൂർ ചുങ്കത്തറ സ്വദേശി പാർവതിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞെന്ന് ആരോപിച്ച് കുടുംബം ഡിഎംഒയ്ക്ക് പരാതി നൽകിയിരുന്നു.
കാല് വേദനയെ തുടർന്നാണ് ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.എന്നാൽ, സർജറിക്ക് ശേഷം ഗുരുതരാവസ്ഥയിലായ പാർവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.തുടർന്ന്, മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
