തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഏബൽ അഗസ്റ്റിനെ റിമാൻഡ് ചെയ്തു.തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത മാസം ഏഴാം തീയതി വരെ റിമാൻഡ് ചെയ്തത്.
ഇതുവരെ അഞ്ച് കേസുകളാണ് ഏബൽ അഗസ്റ്റിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും, കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് പുതിയ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിൽ നിന്ന് വിദ്യാർഥിനികളുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ ഡൗൺലോഡ് ചെയ്ത് മോർഫ് ചെയ്ത് അശ്ലീല അടിക്കുറിപ്പുകളോടെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തൽ.പ്രതിയുടെ മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ ഫൊറൻസിക് പരിശോധന തുടരുകയാണ്.സംഭവത്തെ തുടർന്ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് അധികൃതർ ഏബൽ അഗസ്റ്റിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
