കോഴിക്കോട്: കോഴിക്കോട് നിന്ന് കാണാതായ എംബിബിഎസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. പാലക്കാട് സ്വദേശിനിയായ അമൃതയെയായിരുന്നു ഇന്നലെ മുതൽ കാണാതായത്.
ഡോക്ടറെ കാണാൻ പോവുകയാണെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പരീക്ഷാ ടെൻഷനിലായിരുന്നു അമൃതയെന്ന് സഹപാഠികൾ പറഞ്ഞിരുന്നു.
പെൺകുട്ടി കണ്ണൂരിലേക്ക് പോയതാണെന്നായിരുന്നു ആദ്യം ഉയർന്ന സംശയം.
പെൺകുട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
മുംബൈ താനെ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി വീട്ടിലേക്ക് വിളിച്ച് അവിടെയുണ്ടെന്ന കാര്യം അറിയിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസും ബന്ധുക്കളും താനെയിലേക്ക് പുറപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
