കേരള സ്‌കൂൾ കലോത്സവത്തിൽ നേട്ടം കൊയ്ത് മർകസ് സ്‌കൂളുകൾ

JANUARY 9, 2024, 12:00 AM

കോഴിക്കോട്: കൊല്ലത്ത് നടന്ന 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേട്ടവുമായി മർകസ് സ്‌കൂളുകൾ. സംസ്ഥാന തലത്തിൽ പങ്കെടുത്ത മർകസ് വിദ്യാർത്ഥികളെല്ലാം മികച്ച വിജയം നേടിയാണ് മടങ്ങിയത്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ മർകസ് ഗേൾസ് സ്‌കൂളിലെ ആലിയ ഫാത്തിമ കെ.കെ(ഇംഗ്ലീഷ് കവിത രചന), മർകസ് ബോയ്‌സിലെ മഹ്മൂദ് അഹ്മദ് (പ്രബന്ധ രചന& ഉർദു കവിതാ രചന), നസർ മഹ്മൂദ് (ഉറുദു പ്രസംഗം), ഇമ്രാൻ ഖാൻ (ഉർദു കഥാ രചന) എ ഗ്രേഡ് നേടി.

ഹൈസ്‌കൂൾ വിഭാഗത്തിൽ എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികളുടെ ദഫ്മുട്ട്, മർകസ് ഗേൾസിലെ ആയിഷ നജ എസ്.വി(അറബിക് ഉപന്യാസം), ചേരാനല്ലൂർ അൽ ഫാറൂഖിയ്യയിലെ ഹിബ ഫാത്തിമ (അറബിക് പദ്യം ചൊല്ലൽ), മുഹമ്മദ് നായിഫ് (അറബിക് കഥാപ്രസംഗം), കൂമ്പാറ ഫാത്തിമാബി മെമ്മോറിയലിലെ ഫിദ ഫാത്തിമ കെ.എസ് (കന്നട കവിതാ രചന), മർകസ് ബോയ്‌സിലെ ആഖിബ് മുഹമ്മദ് (ഉറുദു പ്രസംഗം), മുഹമ്മദ് ഇർഫാൻ(ഉറുദു പ്രബന്ധ രചന), യാസിർ ബശീർ (ഉറുദു കവിതാ രചന) എ ഗ്രേഡ് കരസ്ഥമാക്കി.

vachakam
vachakam
vachakam

വിദ്യാർത്ഥികളെയും പരിശീലനത്തിന് നേതൃത്വം നൽകിയ അധ്യാപകരെയും മർകസ് ഫൗണ്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, വിദ്യാഭ്യാസ വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് എന്നിവർ അഭിനന്ദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam