കോട്ടയം: ഗൃഹനാഥനെ വീട്ടുവളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്.
സ്ഫോടക വസ്തു വയറ്റിൽ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ ഇന്നലെ വീട്ടിൽ നിന്ന് ഉറങ്ങിയിരുന്നു. രാത്രി 11.30 യോടെയാണ് വീടിന്റെ പറമ്പിൽ നിന്ന് ശബ്ദം കേട്ടത്.
കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ആണ് വയറ്റിൽ കെട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
