ഭീഷണിയുള്ള ജഡ്ജിയാണ്, സെക്യൂരിറ്റി വേണം!  യുവാവ് ചെയ്തത് 

JANUARY 9, 2024, 3:54 PM

കാസർകോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പൊലീസിനെ കബളിപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി ഷംനാദ് ഷൗക്കത്താണ് ഹോസ്ദുർഗ് പൊലീസിനെ പറ്റിച്ച സംഭവത്തിൽ പിടിയിലായത്.

 തന്റെ വാഹനം കേടായെന്ന് ഇയാൾ ഫോൺ വിളിച്ചു പറഞ്ഞതിനെ തുടർന്ന് പൊലീസ് വാഹനത്തിൽ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. ഭീഷണിയുള്ള ജഡ്ജി ആണെന്ന് പറഞ്ഞതിനെ തുടർന്ന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. 

പിന്നീട് പുലർച്ചെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിൽ കൊണ്ട് വിട്ടു. പൊലീസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്.

vachakam
vachakam
vachakam

 സംശയം തോന്നിയ പൊലീസ് ഐഡി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. സബ് കളക്ടര്‍ ചമഞ്ഞാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തതെന്നും അവിടെ പണം നല്‍കിയില്ലെന്നും പീന്നീട് നടത്തിയ  അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. 

ആള്‍മാറാട്ടം ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam