മമ്മൂട്ടിയുടെ രോഗം ഭേദമായെന്നും അദ്ദേഹം ആരോഗ്യം വീണ്ടെടുക്കുകയാണെന്നും വ്യക്തമാക്കി താരവുമായി അടുത്ത വൃത്തങ്ങൾ. നിർമ്മാതാവ് ആൻ്റോ ജോസഫ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഫേസ്ബുക്കിലൂടെയാണ് നിർമാതാവിൻ്റെ ഈ വെളിപ്പെടുത്തൽ. മമ്മൂട്ടി അടുത്തമാസം പകുതിയോടെ സിനിമാ ചിത്രീകരണത്തിൽ പങ്കാളിയാകുമെന്നാണ് ആൻ്റോ ജോസഫ് അറിയിച്ചത്. "ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു. ദൈവമേ നന്ദി, നന്ദി, നന്ദി," എന്നായിരുന്നു ആൻ്റോ ജോസഫിൻ്റെ പോസ്റ്റ്.
അതേസമയം കളങ്കാവലാണ് അടുത്തതായി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം.ചികിത്സയ്ക്കായി അദ്ദേഹം സിനിമയിൽ നിന്നും വിട്ടുനിൽക്കാൻ ആരംഭിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. അതിനിടെ ആണ് ഇപ്പോൾ ഈ സന്തോഷകരമായ വാർത്ത പുറത്തു വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്