മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു

JANUARY 19, 2026, 9:08 AM

മലപ്പുറം: മലപ്പുറത്ത് സിപിഐ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും എഐവൈഎഫ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായ പി അരുണ്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 

സിപിഐ തന്നെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും ഇനി ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അരുണ്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വണ്ടൂർ പഞ്ചായത്തിൽ പതിനെട്ടാം വാർഡായ കരുണാലയപ്പടിയിൽ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അരുണ്‍. യുഡിഎഫ് സ്ഥാനാർത്ഥിയോടാണ് അരുൺ പരാജയപ്പെട്ടത്.

vachakam
vachakam
vachakam

എഐടിയുസി ജില്ലാ കമ്മിറ്റിയംഗവും വണ്ടൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു. പ്രാദേശിക നേതൃത്വത്തോടുളള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അരുണ്‍ പാർട്ടിയിൽ നിന്ന് രാജിവെച്ചത്. 

'തെരഞ്ഞെടുപ്പില്‍ അരുണ്‍ 306 വോട്ടുകള്‍ക്കാണ് ഞാൻ പരാജയപ്പെട്ടത്. സാധാരണ എന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് അറുപതില്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെടാനും വിജയിക്കാനും സാധ്യത. എഴുപത് വോട്ടുകള്‍ക്ക് ഞാന്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. സുഹൃത്തുക്കള്‍ കറുത്ത ഷര്‍ട്ടും വെളള മുണ്ടുമൊക്കെ വാങ്ങി വിജയം ആഘോഷിക്കാന്‍ കാത്തിരിക്കെയാണ് വലിയ വോട്ടിന് പരാജയപ്പെട്ടത്'- പി അരുൺ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam